കലിഫോർണിയ: സാന്താ മോണിക്കയിൽ ഒന്നര വയസുകാരിയെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ കാർമെൻ അനിത ഡിഗ്രെഗ് (24) അറസ്റ്റിലായി.
ചൊവ്വാഴ്ചയാണ് സംഭവം പുറംലോകമറിഞ്ഞത്. സാന്താ മോണിക്കയിലെ ഒരു അപ്പാർട്ട്മെന്റിൽ വച്ചാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുസിഎൽഎ കാമ്പസിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട കാർമെനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന് പരിക്കേറ്റ വിവരം പുറത്തുവന്നത്.
കൊലപാതകം, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.